റിപ്പബ്ലിക് ദിനം: യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ അവധി പ്രഖ്യാപിച്ചു

single-img
25 January 2020

നാളെ ആഘോഷിക്കുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനം പ്രമാണിച്ച് യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ അവധി പ്രഖ്യാപിച്ചു. അവധി ആയതിനാല്‍ ക്ലാസുണ്ടാകില്ലെങ്കിലും സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുമെന്ന് ദുബായ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ അറിയിച്ചു.

ദുബായ് ഇന്ത്യന്‍ ഹൈസ്‍കൂളിലെ ആഘോഷ പരിപാടികളില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ മുഖ്യാതിഥിയാവും. ചടങ്ങില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.അതേപോലെ തന്നെ ഷാര്‍ജയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിന് ഞായറാഴ്ച അവധി നല്‍കിയിട്ടുണ്ട്. സ്കൂളിന് അവധിയായിരിക്കുമെങ്കിലും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഓഫീസ് പ്രവര്‍ത്തിക്കുമെന്നാണ് അറിയിപ്പ്.

എന്നാല്‍ നാളെ അവധി ഉണ്ടായിരിക്കില്ലെന്ന് ജിഇഎംഎസ് അവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂള്‍ അറിയിച്ചു. മുന്‍പ് മഴകാരണം നഷ്ടമായ ക്ലാസിന് പകരം റിപ്പബ്ലിക് ദിനത്തില്‍ നടത്തുമെന്നാണ് അറിയിപ്പ്. പക്ഷെ സ്കൂളില്‍ പ്രത്യേക അസംബ്ലി നടത്തും.