20 മിനിറ്റ് മാത്രം സ്‌ക്രീനില്‍; നയന്‍താരയ്ക്ക് പ്രതിഫലം അഞ്ചു കോടി

single-img
25 January 2020

ചലച്ചിത്ര മേഖലയിലെ ചര്‍ച്ചകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് നയന്‍താര. സിനിമകള്‍ കൊണ്ടായാലും, ലുക്കുകൊണ്ടായാലും,പ്രണയത്തിലായാലും വാര്‍ത്തകളില്‍ നയന്‍സ് ഉണ്ടാകും. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് താരത്തിന്റെ പ്രതിഫലമാണ്.

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ നായികയായി നയന്‍സ് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. നായികാപ്രാധാന്യം തീരെയില്ലാതിരുന്ന ചിത്രമാണെന്ന് നിരൂപകര്‍ വിലയിരുത്തിയ ചിത്രമാണിത്. വെറും 20 മിനിറ്റ് മാത്രമാണ് നയന്‍ താര കഥാപാത്രമായി സ്‌ക്രീമില്‍ എത്തിയത്. ഈ ചെറിയ കഥാരാത്രത്തിന് താരത്തിന് ലഭിച്ചത് അഞ്ചു കോടിയും.

അഞ്ചു കോടിയെന്ന പ്രതിഫലത്തുകയാണ് നയന്‍സിനെ സിനിമ ചെയ്യാല്‍ പ്രേരിപ്പിച്ചതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ 20 മിനിറ്റായാലും നയന്‍സ് ആ പ്രതിഫലം അര്‍ഹിക്കുന്നു വെന്നാണ് ആരാധകരുടെ വാദം.