കൊറോണ വൈറസ് ബാധ; ചൈനയില്‍ മരണസംഖ്യ 25 ആയി

single-img
24 January 2020

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 13 പ്രവിശ്യകളിലായി 830 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോള അടിയന്തരാവസ്ഥപ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

അതോസമയം സൗദി അറേബ്യയിലെ മലയാളി നഴ്‌സിന് കോറോണ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. കോറോണയ്ക്ക് സമാനമായ വാറസാണ് നഴ്‌സിനെ ബാധിച്ചത്. അസീര്‍ നാഷണല്‍ ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെട്ട് വരികയാണ്.

വൈ​റ​സ്​ ബാധയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചൈനയിലെ വു​ഹാ​ന്‍ ന​ഗ​ര​ത്തിലെ​യും സ​മീ​പ പ​ട്ട​ണ​ങ്ങ​ളാ​യ ഹു​വാ​ങ്​​ഗ്ഗാ​ങ്, ഇ​സൗ​വു​ എന്നിവിടങ്ങളില്‍ റെ​യി​ല്‍, വ്യോ​മ, ജ​ല ഗ​താ​ഗ​തം നി​രോ​ധി​ച്ചിട്ടുണ്ട്. ജ​പ്പാ​ന്‍, താ​യ്​​ല​ന്‍​ഡ്, ദ​ക്ഷി​ണ കൊ​റി​യ​, അമേരിക്ക എന്നീ രാജ്യങ്ങളിലും കൊ​റോ​ണ വൈ​റ​സ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.