കണ്ണൂരില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

single-img
24 January 2020

കണ്ണൂർ ജില്ലയിലെ ചാലക്കുന്നിൽ കണ്ണൂർ കോർപ്പറേഷന്‍റെ ഉപയോഗിക്കാത്ത മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നും അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. സൾഫറും ഉപ്പും വെടിമരുന്ന് നിറക്കാൻ ഉപയോഗിക്കുന്ന പൈപ്പുകളും അടങ്ങുന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

കണ്ടെടുത്ത സ്ഫോടക വസ്തുക്കൾക്ക് നൂറ് കിലോയിൽ അധികം തൂക്കം ഉണ്ടെന്നാണ് നിഗമനം. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസുകാർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌ഫോടകങ്ങള്‍ കണ്ടെത്തിയത്. മാലിന്യ സംസ്‌കരണ പ്ലാന്റിന്‍റെ ബര്‍ണറിലും കെട്ടിടത്തിലും ചാക്കില്‍കെട്ടിയാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇവ പടക്കനിര്‍മ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.