വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണം: ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

single-img
23 January 2020

ഹിന്ദുത്വവാദികളുടെ നേതാവായിരുന്ന വീര്‍ സവര്‍ക്കറിനെതിരെ പ്രചരിക്കുന്ന വിവാദ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്തിൽ പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ വീര്‍ സവര്‍ക്കര്‍ പത്തുവര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ഇതിനെ പറ്റി ചിലര്‍ അവരുടെ അറിവില്ലായ്മ കാരണവും അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെയുള്ളവർ യഥാര്‍ഥ്യം മനസിലാക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര സമര കാലത്തെ തിരിച്ചറിയാതെ പോയ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, വീര്‍ സര്‍വര്‍ക്കര്‍, സുഭാഷ് ചന്ദ്രബോസ്, ലക്ഷ്മി സ്വാമിനാഥന്‍, ജാനകി ആദി നാഹപ്പന്‍ എന്നിങ്ങിനെയുള്ളവരുടെ ജീവിതകഥകള്‍ക്ക് ചരിത്ര പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.