ഇത് ചരിത്രത്തില്‍ ആദ്യം; സൗദിയുടെ സൈന്യത്തിൽ വനിതാവിങ്​ പ്രവർത്തനം ആരംഭിച്ചു

single-img
23 January 2020

ചരിത്രത്തിൽ ആദ്യമായി സൗദി സൈന്യത്തിൽ വനിതാ വിങ്​ പ്രവർത്തനം ആരംഭിച്ചു. വിങ്​ പ്രവർത്തനം ആർമി ചീഫ്​ ഓഫ്​ സ്​റ്റാഫ്​ ജനറൽ ഫയ്യാദ്​ അൽറുവൈലി ഉദ്​ഘാടനം ചെയ്​തു. കഴിഞ്ഞ​ ഞായറാഴ്​ചയാണ്​ ചടങ്ങ്​ നടന്നത്​. ആർമിയിലേക്കുള്ള വനിതാ കേഡറ്റുകളുടെ നിയമനവും പരിശീലനവും പ്രവൃത്തിയും സംബന്ധിച്ച്​ റിക്രൂട്ട്​മെൻറ്​ ജനറൽ അഡ്​മിനിസ്​ട്രേഷൻ ഡയറക്​ടർ ജനറൽ മേജർ ജനറൽ ഇമാദ്​ അൽ ഐദാൻ ​ചടങ്ങിൽ വിശദീകരിച്ചു. ഇത്തരത്തിലുള്ള തീരുമാനത്തിന് ജനറൽ റുവൈലിക്ക്​ മേജർ ജനറൽ ഇമാദ്​ അൽ ഐദാൻ പ്രശംസാഫലകം സമ്മാനിച്ചു.

രാജ്യത്തിന്റെ സൈന്യത്തിന്റെ വിവിധ ശാഖകളിൽ ആവശ്യത്തിന്​ അനുസൃതമായി വനിതകളെ നിയമിക്കുകയും അവർക്കിണങ്ങുന്ന ചുമതകൾ ഏൽപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ​ആർമിയിൽ വനിതാ സൈനികരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്​ വേണ്ട സേവനങ്ങൾ നൽകാനാണ്​ വനിതാ വിങ്​ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ രാജ്യത്ത്​ നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായി സ്​ത്രീകൾക്കും സൈനിക സേവനത്തിനുള്ള അവസരമൊരുക്കിയത്​. ഇതിന്റെ ഭാഗമായി വിവിധ സൈനിക തസ്തികകളിലേക്ക് സ്​ത്രീകൾക്ക്​ അപേക്ഷിക്കാൻ അവസരം നൽകി. നിലവിൽ 25നും 35നും ഇടയിൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ അർഹത.