കെപിസിസി ഭാരവാഹി പട്ടിക വൈകും; വീണ്ടും ഇടപ്പെട്ട് ഹൈക്കമാന്റ്

single-img
23 January 2020

കെപിസിസി ഭാരവാഹി പട്ടിക വൈകിയേക്കും. കെപിസിസി പുന:സംഘടനാ പട്ടികയില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കാനാണ് ഹൈക്കമാന്റ് തീരുമാനിച്ചിരിക്കുന്നത്. ജംബോ പട്ടികയില്‍ വിഡി സതീശനും ടിഎന്‍ പ്രതാപനും അതൃപ്തി അറിയിച്ച് കത്ത് അയച്ചിട്ടുണ്ട്. 95 അംഗ പട്ടിക വെട്ടിച്ചുരുക്കാന്‍ ഹൈക്കമാന്റ് ആദ്യം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പേരുകള്‍ വെട്ടി പട്ടിക വീണ്ടും സമര്‍പ്പിച്ചപ്പോള്‍ അംഗങ്ങളുടെ എണ്ണം 130 ആയിട്ടുണ്ട്. ഇതോടെയാണ് ഒരാള്‍ക്ക് ഒരു പദവിയെന്ന തീരുമാനത്തില്‍ ഹൈക്കമാന്റ് ഉറച്ചുനിന്നത്. വനിതാപ്രാതിനിധ്യ കുറവ്,ഗ്രൂപ്പിന്റെ അതിപ്രസരം എന്നിങ്ങനെയുള്ള പരാതികളാണ് ഹൈക്കമാന്റ് ഉന്നയിക്കുന്നത്.

പുതിയ പദവികളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഭാരവാഹി പട്ടിക വൈകുന്നതിനാലാണ് പലരും ഒഴിവാകാനുള്ള സന്നദ്ധത അറിയിച്ചതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു.
ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഒറ്റപദവി, പ്രായപരിധി, സംഘടനയില്‍ വര്‍ഷങ്ങളായി തുടരുന്നവരെ ഒഴിവാക്കണം എന്നീ മാനദ്ണ്ഡങ്ങള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പൂര്‍ണമായി നിരാകരിച്ചിരുന്നു.