കളിയ്ക്കാവിള കൊലക്കേസ്;പ്രതികള്‍ ഉപയോഗിച്ചത് സൈനികരുടെ തോക്ക്

single-img
23 January 2020

കൊച്ചി: കളിയിക്കാവിള ചെക്കുപോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ ഗ്രേഡ് എഎസ്‌ഐ വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന തരം തോക്കാണെന്ന് ക്യൂബ്രാഞ്ച്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് എവിടെയാണെന്ന് സംബന്ധിച്ച സൂചന സംഘത്തിന് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്നലെ അര്‍ദ്ധരാത്രിയില്‍ പൊലീസ് സംഘം പ്രതികളുമായി എറണാകുളത്തേക്ക് യാത്ര തിരിച്ചത്.

അതീവ രഹസ്യമായി മറ്റ് പൊലീസ് വാഹനങ്ങളുടെ അകമ്പടിയില്ലാതെ ഒരു ബസ്സിലാണ് പ്രതികളെ കൊച്ചിയില്‍ എത്തിച്ചത്. തുടര്‍ന്ന് കെ എസ് ആര്‍ ടി സി സ്റ്റാന്റിന് സമീപത്തെ ഓടയില്‍ നിന്നും തോക്ക് കണ്ടെടുത്തു.
ഇറ്റാലിയന്‍ നിര്‍മിത തോക്കാണ് കണ്ടെത്തിയത്. ഇത് സൈന്യം ഉപയോഗിക്കുന്ന ഗണത്തില്‍ പെട്ട തോക്കാണെന്നും പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സൈന്യം ഉപയോഗിക്കുന്ന ഗണത്തിലുള്ള തോക്ക് എങ്ങനെ തീവ്രവാദ സംഘത്തിലേക്ക് എത്തി എന്നതാണ് തമിഴ് നാട് ക്യു ബ്രാഞ്ചിനെ കുഴയ്ക്കുന്ന ചോദ്യം.