നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പണം നല്‍കില്ലെന്ന് എംബസി അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

single-img
22 January 2020

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം നല്‍കില്ലെന്ന് അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ത്യന്‍ എംബസി ചെലവ് വഹിക്കില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുഴുവന്‍ ചെലവും വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മനുഷ്യപരമായ സമീപമാണ് ഇക്കാര്യങ്ങളില്‍ ഉണ്ടാകേണ്ടത്. നടുക്കുന്ന ദുരന്തത്തിന്റെ വിഷമത്തിലുള്ള കുടുംബത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന നടപടി മനസാക്ഷിക്ക് നിരക്കുന്നതല്ലെന്നും അദേഹം പ്രതികരിച്ചു. കീഴ് വഴക്കങ്ങളല്ല,മനുഷ്യത്വമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി പണം നൽകില്ല എന്ന നിലപാട് ഞെട്ടിക്കുന്നതാണ്….

Posted by Kadakampally Surendran on Wednesday, January 22, 2020