ലൈംഗിക വിവേചനപരമായ പരസ്യം; കെഎഫ്‌സി മാപ്പു പറഞ്ഞു

single-img
22 January 2020

ഓസ്‌ട്രേലിയയില്‍ ലൈംഗിക ചുവയുള്ള പരസ്യം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് കെഎഫ്‌സി. സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ച പരസ്യം വിവാദമായിരുന്നു. മാറിടം പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ സ്ത്രീകളെ ചിത്രീകരിച്ചതി നെതിരെ ഓസ്‌ട്രേലിയയില്‍ കെഎഫ്‌സിക്കു നേരെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

അരും കാണുന്നില്ലെന്ന് കരുതി കാറിന്‍രെ വിന്റോ ഗ്ലാസില്‍ നോക്കി വസ്ത്രം ശരിയാക്കുന്ന സ്ത്രീയും ഗ്ലാസു തുറന്നു അമ്പരന്ന് നോക്കുന്ന കുട്ടികളുമാണ് പരസ്യത്തില്‍ . കെഎഫ്‌സിക്ക് ഇത്തരം പരസ്യം എന്തിനെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. സ്ത്രീകളെ വില്‍പ്പനചരക്കാക്കുന്നു എന്നും വിമര്‍ശനം ഉണ്ടായി.

‘ഈ പരസ്യം ആരെയെങ്കിലും അപമാനിക്കുന്നതായി തോന്നി എങ്കില്‍ അതില്‍ ഞങ്ങള്‍ മാപ്പ് പറയുന്നു. സ്ത്രീകളെയും കുട്ടികളെയും മോശം രീതിയില്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല’ കെഎഫ്‌സി വ്യക്തമാക്കി. എന്നാല്‍ പരസ്യം പിന്‍വലിക്കാന്‍ കെഎഫ്‌സി ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് വിവരം.