സൂപ്പര്‍താരങ്ങള്‍ ഏത് കാലത്താണ് ജീവിക്കുന്നത്,കുറ്റകരമായ മൗനത്തിന് മറുപടി പറയേണ്ടി വരും:കമല്‍

single-img
22 January 2020

കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോഴും സൂപ്പര്‍താരങ്ങള്‍ മൗനംപാലിക്കുന്നുവെന്ന് സംവിധായകന്‍ കമല്‍. കാര്യത്തിന്റെ ഗൗരവം മനസിലാകാത്തത് കൊണ്ടാണോ അതോ നിസംഗതയാണോ ഇവരുടെ മൗനത്തിന് പിന്നില്‍. ഇവര്‍ ഏത് കാലത്താണ് ജീവിക്കുന്നതെന്നാണ് തനിക്ക് അവരോട് ചോദിക്കാനുള്ളതെന്നും കമല്‍ വിമര്‍ശിച്ചു. മുതിര്‍ന്ന തലമുറയുടെ മൗനംപാലിക്കുന്നത് കുറ്റമാണ്. ഇതിന് കാലം മറുപടി നല്‍കുമെന്നും അദേഹം പറഞ്ഞു.

കലാകാരന്മാര്‍ക്ക് സമൂഹത്തിനോട് പ്രതിബദ്ധതയുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വഭേദഗതിക്ക് എതിരെ പല സൂപ്പര്‍സ്റ്റാറുകളും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ന്യൂജനറേഷന്‍ താരങ്ങളെല്ലാം നിയമത്തിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മമ്മൂട്ടിയും പൗരത്വഭേദഗതിക്ക് എതിരെ പ്രതികരിച്ചിരുന്നു