കൊറോണ വൈറസ് ; കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്മന്ത്രി

single-img
22 January 2020

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. ചൈനയില്‍ പോയി തിരിച്ചെത്തിയാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം. ചൈനയില്‍ നിന്ന് സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കുമെന്നും അത്തരം ആളുകള്‍ അതത് ജില്ലാ ഓഫീസറുമായി ഉടന്‍ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ്മന്ത്രി നിര്‍ദേശം നല്‍കി.

രോഗലക്ഷണങ്ങളുമായി എത്തിയവരുണ്ടെങ്കില്‍ പ്രത്യേകം പരിശോധിക്കാനും നിര്‍ദേശമുണ്ട്.സംസ്ഥാനത്തെ എല്ലാ വിമാനതാവളങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ ബാധിച്ച് ഒമ്പത് പേര്‍ ചൈനയില്‍ മരിക്കുകയും യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലും ജാഗ്രതാ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിമുതല്‍ കൊച്ചി അടക്കമുള്ള രാജ്യത്തെ പ്രധാന വിമാനതാവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.