പാലിയേക്കര ടോള്‍പ്ലാസയില്‍ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ച് രണ്ട് മരണം

single-img
22 January 2020

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസക്ക് സമീപം ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് യാത്രികര്‍ മരിച്ചു. ദേശീയപാതയിലാണ് അപകടം നടന്നത്മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി സ്വദേശി കണ്ണൂക്കാടന്‍ ക്ലീറ്റസ് (23), അരിത്തോട്ടത്തില്‍ ശശി (60) എന്നിവരാണ് മരിച്ചത്. അമിതവേഗയാണ് അപകടകാരണമെന്ന് പറയുന്നു. ടോള്‍പ്ലാസയില്‍ കാത്തുകിടക്കുകയായിരുന്ന ലോറിയുടെ പുറകിലാണ് ബൈക്ക് ഇടിച്ചത്.

സര്‍വീസ് റോഡിലൂടെ അമിത വേഗതയില്‍ വന്ന ബൈക്ക് അശ്രദ്ധമായി ദേശീയപാതയിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ അടിയില്‍ അകപ്പെട്ടു. തലക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചു.