10 ദിവസം കൊണ്ട് 220 കോടി കളക്ഷനുമായി അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഡപുരമുലു

single-img
22 January 2020

റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് 220 കോടിയുടെ കളക്ഷനുമായി അല്ലു അര്‍ജുന്‍ നായകനായ തെലുങ്കു ചിത്രം ‘അല വൈകുണ്ഡപുര മുലു’. ഹോളിവുഡ് ചിത്രമായ ഇന്‍വെന്‍ഷന്‍ ഓഫ് ലയിങ്ങിന്റെ അഡാപ്‌റ്റേഷന്‍ ആണ് ചിത്രം.ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക.

ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാള സിനിമയിലെ ശ്രദ്ദേയനായ യുവതാരം ഗോവിന്ദ് പത്മസൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണിത്