35 വര്‍ഷങ്ങള്‍; ജോഷിക്കും നദിയക്കുമൊപ്പമുള്ള ചിത്രങ്ങളിലൂടെ ഓര്‍മ്മകള്‍ പുതുക്കി ലിസി

single-img
21 January 2020

ചലച്ചിത്ര ലോകത്തെ 35 വര്‍ഷത്തെ ഓര്‍മകള്‍ ചിത്രങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ലിസി. സംവിധായകന്‍ ജോഷിക്കും. നടി നദിയാ മൊയ്തുവിനുമൊപ്പമുള്ള ചിത്രമാണ് ലിസി പങ്കുവച്ചത്. 35 വര്‍ഷം മുന്‍പ് ഇരുവര്‍ക്കുമൊപ്പം ഒന്നിങ്ങു വന്നെങ്കില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചെടുത്ത ചിത്രവും ലിസി പങ്കുവച്ചിട്ടുണ്ട്. ഈ ലൊക്കേഷന്‍ ചിത്രത്തിലാണ് മൂവരും അവസാനമായി ഒരു ഫ്രെയിമിലെത്തിയത്.

35 വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം മണിയന്‍ പിള്ള രാജുവിന്റെ മകന്റെ വിവാഹത്തിനെത്തിയപ്പോഴാണ് മൂവരും വീണ്ടും ഒരു ഫ്രെയിമിനകത്ത് വന്നത്. ‘അന്നും ഇന്നും. ജോഷി സാറിനെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടത്. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. നദിയയേയും ജോഷി സാറിനേയും ഒരുമിച്ച്‌ കണ്ടത് 35 വര്‍ഷത്തിന് മുന്‍പ് ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച്‌ കൊണ്ട് ലിസി ഫേസ്ബുക്കില്‍ കുറിച്ചത്.

Then and now!!! Memories!!! Met Joshey sir after a long time at Maniyan Pilla Raju chettan's son's wedding reception…

Posted by Lissy Lakshmi on Sunday, January 19, 2020