പൗരത്വഭേദഗതിയില്‍ മുഴുവന്‍ മതസ്ഥരെയും ഉള്‍പ്പെടുത്തുംവരെ ദല്‍ഹിയില്‍ മത്സരിക്കില്ല; ശിരമോണി അകാലിദള്‍

single-img
20 January 2020

ദില്ലി: പൗരത്വഭേദഗതി നിയമഭേദഗതി നിയമത്തില്‍ എല്ലാ മതവിഭാഗങ്ങളെയും ഉള്‍പ്പെടുത്തുംവരെ ദല്‍ഹിയില്‍ മത്സരിക്കില്ലെന്ന് എന്‍ഡിഎ ഘടകകക്ഷി ശിരോമണി അകാലിദള്‍. ബിജെപിയുമായി ശിരോമണി അകാലിദളിന് ദീര്‍ഘകാലമായി ബന്ധമുണ്ട്. എന്നാല്‍ പൗരത്വനിയമത്തില്‍ എല്ലാ മതസ്ഥരെയും ഉള്‍പ്പെടുത്തണമെന്നാണ് തങ്ങളുടെ ആവശ്യം. നിയമം പുന:പരിശോധിക്കാന്‍ ബിജെപി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആവശ്യം അംഗീകരിക്കുംവരെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും അകാലിദള്‍ നേതാവും എംപിയുമായ മജീന്ദര്‍ സിങ് സിര്‍സ അറിയിച്ചു.പാര്‍ലമെന്റില്‍ പൗരത്വഭേദഗതിക്ക് അനുകൂലമായി നിലപാടെടുത്തിരുന്നുവെങ്കിലും ശിരോമണി അകാലിദള്‍ പൗരത്വഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.