ഗവര്‍ണര്‍ സംയമനം പാലിക്കണം; ഗവര്‍ണറെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍

single-img
20 January 2020

പൗരത്വ ഭേദഗതി വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഭിന്നതയെന്ന അഭിപ്രായം ജനങ്ങളിലെത്തുന്നത് നല്ലതല്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുപോലെ പരാജയപ്പെടുകയാണ് ചെയ്തത്. ഒ രാജ ഗോപാല്‍ പറഞ്ഞു.

സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടവരാണ് മുഖ്യമന്ത്രിയും ഗവര്‍ണറും. സ്വന്തം പരിമിതികള്‍ അറിഞ്ഞുവേണം ഇരുകൂട്ടരും പ്രവര്‍ത്തിക്കാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കേണ്ടത് ഗവര്‍ണറെ അറിയിക്കണമെന്നത് മര്യാദയാണ്. നിയമവരമായി അതു വേണമോ എന്ന വിദ്ഗ്ധര്‍ പറയട്ടെ, എന്നാല്‍ ഗവര്‍ണര്‍ സംയമനം പാലിക്കേണ്ടതാണെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി.