മധ്യപ്രദേശില്‍ വനിതാ ഡെപ്യൂട്ടി കളക്ടറെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു

single-img
20 January 2020

ഭോപ്പാല്‍: മധ്യപ്രദേശില്‍ വനിതാ ഡെപ്യൂട്ടികലക്ടറെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ആക്രമണം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. രാജ്​ഗര്‍ ഡെപ്യൂട്ടി കലക്​ടര്‍ പ്രിയ വര്‍മയെയാണ്​ ബിജെപി പ്രവര്‍ത്തകര്‍ ​കൈയേറ്റം ചെയ്​തത്​.

നിരോധനാജ്ഞ ലംഘിച്ച്‌​ പ്രകടനം നടത്തിയവരെ തടയാന്‍ ശ്രമിച്ച പ്രിയ വര്‍മയെ വളഞ്ഞ പ്രവര്‍ത്തകര്‍ മുടി പിടിച്ച്‌​ വലിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. ഒരാള്‍ തന്നെ വലിച്ചിഴച്ചുവെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. പ്രിയ വര്‍മയുടെ പരാതിയില്‍​​ രണ്ടുപേര്‍​ക്കെതിരെ പൊലീസ്​ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തിരുന്നു. ഇതെ തുടര്‍ന്നാണ്​ അറസ്​റ്റ്​.