അമിത് ഷാ ഇന്ന് ബിജെപി അധ്യക്ഷസ്ഥാനം ഒഴിയും; ജെപി നദ്ദ പുതിയ അധ്യക്ഷന്‍

single-img
20 January 2020

ഡല്‍ഹി: ബിജെപി അധ്യക്ഷസ്ഥാനത്തു നിന്ന് അമിത് ഷാ ഇന്ന് ഒഴിയും. നിലവില്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം വഹിക്കുന്നതിനാലാണ് നടപടി. പുതിയ അധ്യക്ഷനായി ജെ പി നദ്ദയെ തെരഞ്ഞെടുക്കും. ഇന്നു തന്നെ നദ്ദ സ്ഥാനമേല്‍ക്കും.

80 ശതമാനം സംസ്ഥാനകമ്മറ്റികളും ഇപ്പോള്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്ത് കഴിഞ്ഞു. വരണാധികാരി രാധാമോഹന്‍സിംഗ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ഐകകണ്ഠേന ജെപി നദ്ദയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. അധ്യക്ഷനെ നിശ്ചയിച്ച്‌ കഴിഞ്ഞാല്‍ ബിജെപി ഭരണഘടന അനുസരിച്ച്‌ ദേശിയ സമിതി അതിന് അംഗികാരം നല്‍കണം. ഇന്ന് തന്നെ ദേശിയ സമിതി ജെപി നദ്ദയെ അദ്ധ്യക്ഷനായി അംഗീകരിക്കും.

ഒരാള്‍ക്ക് ഒരുപദവി എന്നതാണ് ബിജെപി യുടെ നയം.രണ്ട് പദവിയില്‍ ഒരേസമയം തുടരുന്നില്ലെന്ന് അമിത്ഷാ സ്വീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റായ ജെപി നദ്ദ അധ്യക്ഷനായി മാറുന്നത്.ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാവും ജെപി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.