സവര്‍ക്കറുടെ ത്യാഗം തിരിച്ചറിയണമെങ്കില്‍ ആന്‍ഡമാനിലെ ജയിലില്‍ രണ്ട് ദിവസം കിടക്കണം: ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

single-img
18 January 2020

മുംബൈ: സവര്‍ക്കറുടെ ത്യാഗം മനസിലാക്കാന്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ രണ്ട് ദിവസം താമസിക്കണമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത്. വീര്‍ സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ ഏത് പ്രത്യയശാസ്ത്രക്കാരനായാലും വെറും രണ്ട് ദിവസം ആ ജയിലില്‍ കഴിയാന്‍ അനുവദിക്കണം അപ്പോള്‍മാത്രമേ അദേഹം രാഷ്ട്രത്തിന് നല്‍കിയ സംഭാവനയും ത്യാഗവുമൊക്കെ മനസിലാകുകയുള്ളൂവെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. എഎന്‍ഐയോടാണ് അദേഹത്തിന്റെ പ്രതികരണം.സവര്‍ക്ക് എതിരെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ശിവസേനാ നേതാവിന്റെ പ്രതികരണം.സ്വാതന്ത്ര്യദിനക്കാലത്ത് ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ച സവര്‍ക്കറുടെ നടപടി പുതിയ കാലത്തും ചര്‍ച്ചയാകുന്നതിനിടെയാണ് അദേഹത്തിന്റെ പ്രസ്താവന