ആര്‍എസ്എസ് പ്രവര്‍ത്തകന് മര്‍ദ്ദനം;എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
17 January 2020

ബാംഗ്ലൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിച്ചുവെന്ന് ആരോപിച്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ബംഗ്ലൂര്‍ സിറ്റി പോലീസ്. ആറ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.വരുണ്‍ ഭൂപാല്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിച്ചുവെന്നാണ് പരാതി.

പൗരത്വഭേദഗതി അനുകൂല റാലിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ചുവെന്നാണ് പോലീസിന്റെ ആരോപണം.ഡിസംബര്‍ 22ന് നടന്ന റാലിയ്ക്ക് ശേഷമാണ് അക്രമിച്ചതെന്നാണ് വിവരം. റാലിക്ക് നേരെ വന്‍ ആക്രമണം ഇവര്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും കനത്ത പോലീസ് സുരക്ഷയുള്ളതിനാലാണ് ഒഴിവാക്കിയതെന്നും പോലിസ് അവകാശപ്പെട്ടു.