കേരളത്തില്‍ ലൗ ജിഹാദില്ല: ഡിജിപി ലോക്നാഥ് ബെഹ്റ

single-img
17 January 2020

കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നു എന്നസീറോ മലബാർ സഭ മെത്രാൻ സിനഡിന്റെ ആരോപണം തള്ളി ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്തിൽ ലൗ ജിഹാദ് ഇല്ലെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഈ വിവരം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മതപരിവർത്തനം ലക്ഷ്യമിട്ട്​ ക്രിസ്​ത്യൻ പെൺകുട്ടികളെ പ്രണയിച്ച്​ വിവാഹം കഴിച്ച്​ മതംമാറ്റുന്നുണ്ടെന്ന് സീറോ മലബാർ സഭ മെത്രാൻ സിനഡിൽ ആരോപണമുയർന്നിരുന്നു.ഇതിനെ തുടർന്ന് സീറോ മലബാർ സഭ സിനഡ് നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ​ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ഡിജിപിയോട്​ വിശദീകരണം തേടിയിരുന്നു. അടുത്ത 21 ദിവസത്തിനകം വിഷയത്തെ കുറിച്ച്​ റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദ്ദേശം.