ജനസംഖ്യാ നിയന്ത്രണത്തിനായി ഉടന്‍ നിയമനിര്‍മ്മാണം വേണം: മോഹന്‍ ഭാഗവത്

single-img
17 January 2020

രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തിന് ഉടന്‍ നിയമനിര്‍മ്മാണം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.ഇന്ത്യയില്‍ ശരിയായ രീതിയില്‍ വികസനം സാധ്യമാകണമെങ്കില്‍ രണ്ട് കുട്ടികള്‍ മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൊറാദാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാ നിയന്ത്രണം എന്നത് സര്‍ക്കാര്‍ എത്രയും വേഗം തീരുമാനം എടുക്കേണ്ട വിഷയമാണ്. ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. താന്‍ പറഞ്ഞ ഈ നിര്‍ദ്ദേശത്തിന് ഏതെങ്കിലും ഒരു മത വിഭാഗവുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ബാധകമായിരിക്കണമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. എന്നാല്‍ അനിയന്ത്രിതമായ ജനസംഖ്യ വികസനത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.