കളിയ്ക്കാവിള കൊലപാതകം; മുഖ്യപ്രതിയും അല്‍ഉമ്മ നേതാവുമായ മെഹബൂബ് പാഷ അറസ്റ്റില്‍

single-img
17 January 2020

തിരുവനന്തപുരം- കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് പോലീസ് ഓഫീസറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. അല്‍ ഉമ്മ തലവന്‍ മെഹബൂബ് പാഷ ബംഗളൂരുവില്‍ നിന്നാണ് പിടിയിലായത്.കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്മത്തുള്ളയും നേരത്തെ പിടിയിലായിരുന്നു.
കളിയിക്കാവിള പ്രതികള്‍ ഉള്‍പ്പെട്ട അല്‍ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു ഗുരപ്പനപ്പാള സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നാണ് മെഹബൂബ് പാഷ പിടിയിലായത്. ഇയാളുടെ സംഘത്തില്‍പെട്ട ജബിയുളള, മന്‍സൂര്‍ ഖാന്‍, അജ്മത്തുളള എന്നിവരും അറസ്റ്റിലായി. ഇവരെ പ്രത്യേക എന്‍ഐഎ കോടതി പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഐഎസില്‍ പ്രവര്‍ത്തിച്ച് മടങ്ങിയെത്തിയ മഹബൂബ് പാഷ മൊയ്‌നുദ്ദീന്‍ ഖ്വാജയുമായി ചേര്‍ന്ന് അല്‍ ഉമ്മയുടെ പ്രവര്‍ത്തനം ഏറ്റെടുത്തെന്ന് പൊലീസ് പറയുന്നു. ആറ് വര്‍ഷം മുമ്പ് ഹിന്ദുമുന്നണി നേതാവ് സുരേഷിന്റെ കൊലപാതകത്തിന് ശേഷം പ്രവര്‍ത്തനം തമിഴ്‌നാട്ടില്‍ നിന്ന് കര്‍ണാടകത്തിലേക്കും ദില്ലിയിലേക്കും മാറ്റി.ു. വിദേശത്ത് നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനുളള നീക്കം മഹ്ബൂബ പാഷ നടത്തിയെന്നും പൊലീസ് പറഞ്ഞു.കൊല നടത്തിയെന്ന് കരുതുന്ന തൗഫീക്കും അബ്ദുള്‍ സലീമും ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്നാട് നാഷ്ണല്‍ ലീഗിനായി പ്രവര്‍ത്തിച്ചതിന്റെ രേഖകളും ക്യു ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.എസ് എസ് ഐ യെ വെടിവച്ച് കൊന്നത് നിരോധിത തീവ്രവാദസംഘടനയായ അല്‍ ഉമ്മയിലെ പ്രവര്‍ത്തകരാണെന്നു സൂചന ലഭിച്ചിരുന്നു. ഇജാസ് പാഷയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്. പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത് ഇജാസാണെന്നാണ് സൂചന.