കേരളത്തില്‍ ആരും ഭക്ഷണത്തെയും മതത്തെയും കൂട്ടികുഴയ്ക്കാറില്ല; ബീഫ് വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

single-img
17 January 2020

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ട്വിറ്റര്‍ പേജില്‍ ബീഫ് ഉലര്‍ത്തിയതിന്‍റെ ചിത്രം പോസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് വിഎച്ച്പി രംഗത്തുവന്ന വിവാദത്തില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .കേരളത്തിലെ ആരും ഭക്ഷണത്തെയും മതത്തെയും കൂട്ടികുഴയ്ക്കാറില്ലെന്ന്‍ മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ ആരുടെയെങ്കിലും മതവികാരത്തെ വൃണപെടുത്താന്‍ സര്‍ക്കാരിന് താല്പര്യമില്ല.

മാത്രമല്ല, ഇതുപോലുള് കാര്യത്തിന് വര്‍ഗീയ നിറം നല്‍കാനുള്ള നീക്കം അപലപനീയമാണ്. പശുവിന്റെ മാംസം മാത്രമല്ല പോത്ത് മാംസവും ഉള്‍പെടുന്നതാണ് ബീഫ് എന്ന് പറയുന്നത്.അതുകൊണ്ട് തന്നെ ചിലര്‍ ബീഫ് എന്നാല്‍ പശുവിറച്ചി മാത്രമെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.