പൗരത്വഭേദഗതി;അഡ്വ ഹരീഷ് വാസുദേവനെ പോലുളള അഭിഭാഷകരെ പാകിസ്താനിലേക്ക് അയക്കണമെന്ന് ടിപി സെന്‍കുമാര്‍

single-img
15 January 2020

പാലക്കാട്- പൗരത്വഭേദഗതിയില്‍ ഇന്ത്യ മുഴുവന്‍ അക്രമം നടത്തുന്നത് മലയാളികളാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍.പൗരത്വഭേദഗതിയെ എതിര്‍ക്കുന്ന ഹരീഷ് വാസുദേവനെ പോലെയുള്ള അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണമെന്നും അദേഹം ആവശ്യപ്പെട്ടു. പൗരത്വ അനുകൂല ക്യാമ്പയിന്റെ ഭാഗമായി ആര്‍എസ്എസ് നടത്തിയ പരിപാടിയിലാണ് സെന്‍കുമാറിന്റെ പ്രസ്താവന. പൗരത്വഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഇസ്ലാമിക രാഷ്ട്രം സ്വപ്‌നം കാണുന്നവരാണ്.

പാകിസ്താനിലെ ഹിന്ദുക്കളെ പീഡിപ്പിച്ച ശേഷം ഇന്ത്യയിലെ ഹിന്ദുക്കളെ പീഡിപ്പിക്കാനാണ് രാജ്യത്തിലേക്ക് നുഴഞ്ഞ്കയറുന്നത്. കുറേ പേര്‍ ഇവിടെ ബോംബിടാനാണ് എത്തുന്നത്. കുറച്ചു പേര്‍ മാത്രമാണ് ജീവിയ്ക്കാനായി വരുന്നതെന്നും ടി പി സെന്‍കുമാര്‍ ആരോപിച്ചു.