‘വെടിവെക്കുന്നത് അത്ര നല്ല കാര്യമല്ലെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്’; റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്ത് മമ്മൂട്ടി

single-img
15 January 2020

മലയാള സിനിമയിലെ മെഗാ താരം മമ്മൂട്ടി റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്തു. ചേർത്തലയിലുള്ള ഷൂട്ടിങ് റേഞ്ചിൽ ഇന്ന് രാവിലെ എത്തിയാണ് മമ്മൂട്ടി അംഗത്വമെടുത്തത്. ‘ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാണ്. വെടിവെക്കുന്നത് അത്ര നല്ല കാര്യമല്ലെങ്കിലുംഅറിഞ്ഞിരിക്കുന്നത് നല്ലതാണ്’ എന്നും മമ്മൂട്ടി പറഞ്ഞു.

എന്നാൽ തനിക്ക് തോക്ക് ലൈസന്‍സില്ലെന്നും ആലപ്പുഴയില്‍ ഇത്ര കാര്യമായി റൈഫിള്‍ ക്ലബ് നടത്തുമ്പോള്‍ അതില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗത്വം എടുക്കുമ്പോൾ തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരും മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു.

സിനിമകളിൽ വെടിവെപ്പിന് പിന്തുണച്ച രണ്‍ജി പണിക്കരുടെ ചെറിയ സ്വാധീനവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചര്‍ത്തു. പുതുമുഖ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.