ജിഎസ്ടി വർദ്ധന; ലോട്ടറി വില കൂട്ടിയില്ലെങ്കില്‍ സമ്മാനത്തുക കുറയ്ക്കേണ്ട സാഹചര്യം വരും തോമസ് ഐസക്

single-img
15 January 2020

കേന്ദ്ര സർക്കാർ ജിഎസ്ടി വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിൽ ലോട്ടറി വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. അങ്ങിനെ ചെയ്തില്ലെങ്കിൽ സമ്മാനത്തുക കുറയ്ക്കേണ്ട സാഹചര്യം വരും. വളരെ ചെറിയ രീതിയിൽ മാത്രമേ വില വര്‍ദ്ധിപ്പിക്കൂവെന്നും ധനമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ വലിയ സാമ്പത്തിക ഞെരുക്കത്തിന്‍റെ കാലത്താണ് ഈ ബജറ്റ്. കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വിഹിതത്തില്‍ 15,000 കോടി രൂപ കുറവാണ് ഇക്കുറി ലഭിച്ചത്.സംസ്ഥാനത്തെ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.

അതേപോലെ തന്നെ കേരളത്തിലെ വിവിധ ഡാമുകളിലെ മണൽ വിൽപനയിലൂടെ നികുതിയേതര വരുമാനം കൂട്ടാൻ ആലോചനയുണ്ട്.ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. വിവിധ എയ്ഡഡ് സ്കൂളുകളിൽ അനാവശ്യമായി അധ്യാപക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. സംസ്ഥാന എക്സൈസ് വകുപ്പിന്റെ വരുമാനം കൂട്ടാൻ പബ്ബുകൾ അടക്കമുള്ളവ ആലോചിക്കാവുന്നതാണ് എങ്കിലും നികുതി ഇനിയും കൂട്ടുന്നതിനോട് യോജിപ്പില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.