മഹാഭാരതത്തില്‍ അര്‍ജുനന്റെ അമ്പും വില്ലും ആണവശക്തിയുള്ളതായിരുന്നു; ബംഗാള്‍ ഗവര്‍ണര്‍

single-img
15 January 2020

മണ്ടന്‍ പരാമര്‍ശങ്ങള്‍ കൊണ്ട് ആളുകളെ ചിരിപ്പിക്കുന്നതില്‍ ബിജെപി നേതാക്കളാണ് മുന്നില്‍. എന്നാല്‍ ഇത്തവണ ചര്‍ച്ചയാകുന്നത് ബംഗാള്‍ ഗവര്‍ണറുടെ പരാമര്‍ശമാണ്. മഹാഭാരത കാലത്ത് അര്‍ജുനന്‍ ഉപയോഗിച്ചിരുന്ന അമ്പും വില്ലും ആണവശക്തി ഉള്ളതായിരുന്നു എന്നായിരുന്നു പശ്ചിം ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞത്.

‘മഹാഭാരത, രാമായണ കാലത്ത് പറക്കുന്ന ഉപകരണങ്ങള്‍ നമ്മള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, 1910 – 1911ല്‍ വിമാനം കണ്ടുപിടിച്ചെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മഹാഭാരത യുദ്ധത്തില്‍ അന്ധനായ ദൃധരാഷ്ട്രര്‍ക്ക് യുദ്ധത്തിലെ ഓരോ രംഗവും സഞ്ജയ് വിശദീകരിച്ച്‌ കൊടുത്തത് പടക്കളത്തില്‍ ഇല്ലാതിരുന്നപ്പോഴാണ്. ടിവി ഇല്ലാത്ത കാലത്താണ് ഇതെന്ന് ഓര്‍ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

45ാമത് ഈസ്റ്റേണ്‍ ഇന്ത്യ സയന്‍സ് ഫെയറില്‍ സംസാരിക്കവേയാണ് ഗവര്‍ണര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് എങ്ങും ഉയരുന്നത്. അക്കാദമീഷ്യന്‍ നരസിങ്ഹ പ്രസാദ് ബദൂരി ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. ബിജെപി നിയമിക്കുന്ന ഗവര്‍ണര്‍മാരുടെ പ്രശ്‌നം ഇതാണ്, അവര്‍ എല്ലായിടത്തും എന്തിനെ കുറിച്ചും കയറി അഭിപ്രായം പറയുമെന്ന് ബദൂരി പറഞ്ഞു.