ആദിത്യനാഥ് സര്‍ക്കാരിന്റെ പേരുമാറ്റല്‍ പരിപാടി തുടരുന്നു; ഇനി ഗാഗ്രനദിയുടെ പേര് സരയൂ

single-img
14 January 2020

ലഖ്‌നൗ: രണ്ട് ജില്ലകളുടെയും ഒരുറെയില്‍വേ സ്‌റ്റേഷന്റെയും പേര് മാറ്റിയതിന് പിന്നാലെ നദിയുടെ പേരിലും മാറ്റം കൊണ്ടുവരാന്‍ മുഖ്യമന്ത്രി ആദിത്യനാഥ്.ഉത്തര്‍പ്രദേശിലെ ഗാഗ്ര നദിയുടെ പേരാണ് സരയു എന്നാക്കി മാറ്റുന്നത്. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുഖ്യമന്ത്രി പ്രൊപ്പോസല്‍ അയച്ചു. രാമായണവും വേദങ്ങളും ഉള്‍പ്പെടുന്ന ഹിന്ദു ഐതിഹ്യങ്ങളില്‍ പരാമര്‍ശിക്കുന്ന പേരാണ് സരയു നദിയുടേത്.

ഇതിന്റെ അര്‍ഥം അയോധ്യയിലൂടെ ഒഴുകുന്നത് എന്നാണ്. ഈ നദിയിലെ ജലം മാലിന്യങ്ങള്‍ കഴുകികളഞ്ഞ് പുനരുജ്ജീവനം നല്‍കുന്നുവെന്നാണ് വിശ്വാസം.അലഹബാദിനെ പ്രയാഗ്രാജ് എന്നും ഫൈസാബാദിനെ അയോധ്യ ജില്ലയെന്നും യുപി സര്‍ക്കാര്‍ പേര് മാറ്റിയിരുന്നു. ചന്ദൗലി ജില്ലയിലെ മുഗള്‍കാരായി ജങ്ഷനെ ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ ആക്കി മാറ്റിയിട്ടുണ്ട്.