ശംഖുമുഖം ബീച്ചില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ സദാചാര ഗുണ്ടാ ആക്രമണം

single-img
12 January 2020

തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയെത്തിയ യുവതിക്ക് നേരെ സദാചാര പോലീസ് ആക്രമണം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് യുവതിയും രണ്ട് ആണ്‍ സുഹൃത്തുക്കളും ബീച്ചിലെത്തിയത്. പിന്നീട് 11.30 ആയപ്പോള്‍ ഒരു സംഘം തന്നെ ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച സുഹൃത്തിനെയും ആക്രമിച്ചെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

അവിടെയെത്തിയ പോലീസും മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചു.സമീപമെത്തി സദാചാര പോലീസിന്‍റെ രീതിയില്‍ സംസ്ഥാനപെരുമാറിയെന്ന് യുവതി കുറിപ്പില്‍ വ്യക്തമാക്കി. രാത്രി സമയം എന്തിനാണ് ബീച്ചില്‍ പോയത് തുടങ്ങിയ ചോദ്യങ്ങള്‍ പോലീസ് തങ്ങൾക്ക് നേരെ ഉന്നയിച്ചെന്ന് യുവതി ആരോപിച്ചു. ഇതുസംബന്ധിച്ചുവലിയതുറ പോലീസിലാണ് പരാതി നല്‍കിയത്. സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്ന ദൃശ്യങ്ങളും യുവതി പങ്കുവെച്ചു.