ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ പേര് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് പ്രഖ്യാപിച്ച് മോദി

single-img
12 January 2020

പശ്ചിമ ബംഗാളില്‍ലെ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ ഇന്ന് നടന്ന 150-ാം വാർഷിക ആഘോഷത്തിനിടെ തുറമുഖത്തിന് പുതിയ പേര് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ജനസംഘം സ്ഥാപിച്ച ശ്യാമ പ്രസാദ് മുഖർജിയുടെ പേരിലാണ് തുറമുഖം പുനർനാമകരണം ചെയ്തത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി മോദിയാണ് പോര്‍ട്ട് ട്രസ്റ്റിന്റെ പുതിയ പേര് പ്രഖ്യാപിച്ചത്. “ഈ തുറമുഖം ഇനി മുതല്‍ ശ്യാമ പ്രസാദ് മുഖർജി എന്ന പേരിൽ അറിയപ്പെടും. – മോദി പറഞ്ഞു. ശ്യാമ പ്രസാദ് മുഖര്‍ജി ഒരു ജീവനുള്ള ഇതിഹാസമാണ്. ഒരു രാജ്യം, ഒരു ഭരണഘടന എന്ന ആശയത്തിനായി പോരാടുകയും വികസനത്തിന് വേണ്ടി മുന്നില്‍ നിന്ന നേതാവുമാണ് അദ്ദേഹമെന്ന് മോദി പറഞ്ഞു.