മഹേഷ് ബാബു ചിത്രം സരിലേരു നീക്കെവ്വരൂ;പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

single-img
11 January 2020

മഹേഷ് ബാബു നായകനായി ഇന്ന് പ്രദര്‍ശനത്തിനെത്തിയ തെലുങ്കു ചിത്രമാണ് സരിലേരു നീക്കെവരു. കേരളത്തിലും ചിത്രം ഇന്ന് റിലീസ് ചെയ്തു. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
മഹേഷ് ബാബുവിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തുന്നതാണ് പോസ്റ്റര്‍.

അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷ്മിക മണ്ഡന ആണ് നായിക. ചിത്രത്തില്‍ മഹേഷ് ബാബു പട്ടാള മേജര്‍ ആയിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ പകുതി ഭാഗവും കാശ്മീരില്‍ ആണ് ചിത്രീകരിക്കുന്നത്. പ്രകാശ് രാജ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.