ജെഎന്‍യു വിദ്യാര്‍ഥികളെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്

single-img
9 January 2020

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അതിക്രമിച്ചു കടന്ന് വിദ്യാര്‍ഥികളെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്.അക്രമികളില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല.

കൃത്യമായി ആസൂത്രണം നടത്തിയാണ് ആക്രമികള്‍ ക്യാമ്പസിനെത്തിയത്. ഇവര്‍ക്ക് ക്യാമ്പസിനകത്തുനിന്നു സഹായം ലഭിച്ചിരുന്നു. അക്രമികളായ മൂന്നുപേരെക്കുറിച്ച് കൃത്യമായി വിവരെ ലഭിച്ചെന്നാണ് പൊലീസിന്റെ വാദം.

തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് വ്യക്തമാക്കി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പരാതി നല്‍കിയിരുന്നു. മുപ്പതോളം പേരടങ്ങുന്നു സംഘമാണ് ആക്രമിച്ചത്. ഇരുമ്പു ദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. വസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.