‘സെന്‍കുമാരന്‍ സാറിന് ഇപ്പോഴും പിടികിട്ടാത്ത ഒന്നുണ്ട്, അത് മലയാളിയുടെ മനസാണ്’; ജ്യോതികുമാര്‍ ചാമക്കാല

single-img
9 January 2020

ഇപ്പോള്‍ ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള ഓട്ടത്തിലാണ് ബഹുമാനപ്പെട്ട മുന്‍ ഡിജിപി സെൻകുമാർ എന്നും തെക്കുവടക്ക് എല്ലാ ജില്ലയിലും പോയി കാക്കിയിട്ടവരുടെ സല്യൂട്ട് വാങ്ങിയിട്ടും കെഎസ്ആര്‍ടിസി മുതല്‍ അണ്ടിക്കമ്പനി വരെ കൊണ്ടു നടന്നിട്ടും സെന്‍കുമാരന്‍ സാറിന് ഇപ്പോഴും പിടികിട്ടാത്ത ഒന്നുണ്ട്. അത് മലയാളിയുടെ മനസാണ് എന്നും കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല.

സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പോലീസിന്‍റെ താക്കോല്‍ ഏല്‍പ്പിച്ചത് എന്നോര്‍ത്ത് മനസ്തപിക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞത് ആത്മാര്‍ഥതമായിത്തന്നെയാണ് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സെന്‍കുമാര്‍ സാറിന്‍റെ മറുപടി വരുമെന്ന് പേടിച്ച് മുട്ടിടിച്ച് ഇരിക്കുകയാണ് പ്രതിപക്ഷനേതാവ്….!!!ഇരിങ്ങാലക്കുടയിലോ…

Posted by Jyothikumar Chamakkala on Wednesday, January 8, 2020