ഇറാന്‍-യുഎസ് സംഘര്‍ഷം; യുദ്ധമുണ്ടായാല്‍ ഇറാനിലെ ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ നാവികസേനയുടെ ഐഎന്‍എക്‌സ് ത്രിഖണ്ഡ്

single-img
8 January 2020

ഇറാന്‍-യുഎസ് സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയാണെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നാവികസേനയുടെ സുരക്ഷാ വിഭാഗം തയ്യാറാന്നെ് റിപ്പോര്‍ട്ട്. നാവികസേനയുടെ ഐഎന്‍എസ് ത്രിഖണ്ഡ് ഉപയോഗിച്ച് പൗരന്മാരെ രക്ഷപ്പെടുത്തുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഒമാന്‍ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐഎന്‍എസ് ത്രിഖണ്ഡ്.

ആവശ്യമാണെങ്കില്‍ നാവികസേനാ കപ്പല്‍ ഉപയോഗിച്ച് പൗരന്മാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ഇറാനും യുഎസും തമ്മില്‍ രൂക്ഷമായ യുദ്ധ സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണെങ്കില്‍ ഇതായിരിക്കും തീരുമാനം.