പ്രളയസഹായം നിഷേധിച്ചത് രാഷ്ട്രീയ പകപോക്കല്‍; അമിത് ഷാ കേരളത്തില്‍ എത്തിയാല്‍ പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ

single-img
7 January 2020

പൗരത്വ ഭേദഗതിനിയമത്തെ സംബന്ധിച്ച് ജനങ്ങളുമായി സംവദിക്കാൻ കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ. അമിത് ഷായുടെ സന്ദര്‍ശനം ബിജെപി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം എങ്ങനെയെന്ന് തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി വി മുരളിധരൻ കേരളത്തിലെത്തിയാൽ പ്രതിക്ഷേധമറിയിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൾ മജീദ് ഫൈസി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനുള്ള പ്രളയസഹായം രാഷ്ട്രീയപകപോക്കലാണ്. അതിനാല്‍ ബിജെപിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്താൻ അനുവ​ദിക്കരുത്. കേന്ദ്ര സർക്കാർ കേരളത്തില്‍ നടത്തുന്ന മുഴുവൻ സർവേകളും സംസ്ഥാന സർക്കാർ ഇടപെട്ട് നിർത്തിവയ്പ്പിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. കേരളത്തില്‍ അം​ഗനവാടി ജീവക്കാരെ ഉപയോ​ഗിച്ച് സർവ്വേ നടത്തി വീടിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നുണ്ട്.

ഈ പ്രവൃത്തികളെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. ജനുവരി 11 മുതൽ പൗരത്വഭേ​ദ​ഗതിക്കെതിരെ രാജ്യവ്യാപകമായി എസ്‍ഡിപിഐ ക്യാംപെയ്നുകൾ ആരംഭിക്കുമെന്നും അബ്ദുൾ മജീദ് ഫൈസി അറിയിച്ചു.