നിര്‍ഭയ കേസ്: നാല് പ്രതികളെയും ജനുവരി 22ന് തൂക്കിക്കൊല്ലാന്‍ വിധിച്ച് പാട്യാല കോടതി

single-img
7 January 2020

രാജ്യമാകെ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയ നിര്‍ഭയ കേസില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ച് ഡല്‍ഹി പാട്യാല കോടതി. ഈ മാസം 22ന് നാല് പ്രതികളെയും തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചു. പ്രതികളായ അക്ഷയ് സിംഗ്, പവന്‍ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരെ ഉത്തരവ് പ്രകാരം രാവിലെ ഏഴ് മണിക്കാണ് തൂക്കിലേറ്റുക.

ദല്‍ഹിയിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയായ 23കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് വധശിക്ഷ. പീഡനത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് മരിച്ചിരുന്നു. കോടതി പുറപ്പെടുവിച്ച വിധിയോട്ഏഴ് വര്‍ഷത്തെ തന്റെ പരിശ്രമത്തിന് ഫലം കണ്ടുവെന്ന് അമ്മ പ്രതികരിച്ചു.

പാട്യാല കോടതിയില്‍ പ്രതികള്‍ക്ക് മരണവാറന്റ് പുറപ്പെടുവിച്ചത് ജഡ്ജ് സതീഷ് കുമാര്‍ അറോറയാണ്. അതേസമയം തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് തടസമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.