40 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സിയുമായി 60വയസുകാരന്‍ ദുബായ് വിമാനത്താവളത്തില്‍ പിടിയില്‍

single-img
7 January 2020

ദുബായ് വിമാനത്താവളത്തില്‍ വെച്ച് 40 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടിച്ചെടുത്തു. ദുബായിലേക്ക് സന്ദര്‍ശക വിസയിലെത്തിയ 60 വയസുകാരനാണ് പിടിയിലായതെന്ന് യുഎഇയിലെ എമിറാത്ത് അല്‍ യൗം എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇയാളുടെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വ്യാജ നോട്ടുകള്‍. സുരക്ഷാ വാതിലിൽ എക്സ് റേ പരിശോധന നടത്തിയപ്പോള്‍ ബാഗില്‍ സംശയം തോന്നിയ ഇന്‍സ്‍പെക്ടര്‍ വിശദ പരിശോധന നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്‍തുകയുടെ നോട്ടുകള്‍ കണ്ടെത്തിയത്.

സൂക്ഷ്മമായി പരിശോധനിച്ചപ്പോള്‍ മുഴുവന്‍ നോട്ടുകളും കള്ളനോട്ടുകളാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഇവ തന്റെ സുഹൃത്തിന്റേതാണ് നോട്ടുകളെന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതുവരെ പിടിയിലായ വ്യക്തിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.