സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്‌

single-img
6 January 2020

സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലാണ് വര്‍ധനവുണ്ടായത്.പെട്രോളിന് 15 പൈസ കൂടി 77.72 രൂപ ആയി. ഡീസലിന് 17 പൈസ കൂടി 72.41 രൂപയായി.

ജനുവരിയില്‍ മാത്രം പെട്രോളിന് 50 പൈസയും ഡീസലിന് 68 പൈസയുമാണ് കൂടിയത്. രാജ്യാന്തരവിപണിയിലെ അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.