നാല് വയസുകാരിയെ പീഡിപ്പിച്ചു; പെരുമ്പാവൂരില്‍ 70 വയസുകാരൻ അറസ്റ്റില്‍

single-img
6 January 2020

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നാല് വയസുകാരിയെ പീഡിപ്പിച്ച 70 വയസുകാരൻ അറസ്റ്റിലായി. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയും പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനുമായ പഴനിയെ യാണ് പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ദിവസം വൈകിട്ടാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

തമിഴ്നാട് സ്വദേശിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടില്‍ പഴനി സൈക്കിളില്‍ കയറ്റി പെരുമ്പാവൂരിന് സമീപം മുടിക്കലിലുള്ള ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡന ശേഷം ഈ വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ മാതാപിതാക്കള്‍ തിരികെ വീട്ടിൽ എത്തിയപ്പോൾ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെയാണ് കണ്ടത്. ഇവർ കൂടുതൽ ചോദിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ കാര്യം പറയുന്നത്. ഇതിനെ തുടര്‍ന്ന് മാതാപിതാക്കൾ പെരുമ്പാവൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഴനിയെ അറസ്റ്റ് ചെയ്തത്.