രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും കൂട്ട ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു; പ്രതികരിക്കാതെ മുഖ്യമന്ത്രി

single-img
5 January 2020

ഗുജറാത്ത് ആശുപത്രികളിൽ നിന്നുള്ള കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയിലെ ശിശുമരണങ്ങള്‍ക്ക് പിന്നാലെയാണ് ഗുജറാത്തിലും കൂട്ട ശിശുമരണം രേഖപ്പെടുത്തിയിരിക്കുന്നത്.

ഗുജറാത്തിൽ നിന്നും പ്രവർത്തിക്കുന്ന രണ്ട് ആശുപത്രികളിലായി ഡിസംബറില്‍ മാത്രം മരിച്ചത് 219 കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ രാജ്കോട്ടില്‍ 134 ഉം അഹമ്മദാബാദില്‍ 85 ഉം മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാനി തയ്യാറായില്ല. നിലവിൽ രാജ്കോട്ടില്‍ 2019-ല്‍ 1,235 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രാജസ്ഥാനിലെ കോട്ടയില്‍ മരിച്ച കുട്ടികളുടെ എണ്ണം 107 ആയിട്ടുണ്ട്.