പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപി നാഥനെ യു പി പൊലീസ് തടഞ്ഞുവച്ചു

single-img
4 January 2020

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപി നാഥനെ യു പി പൊലീസ് തടഞ്ഞുവച്ചു.ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലാണ് പൊലീസ് കണ്ണന്‍ ഗോപിനാഥനെ തടഞ്ഞത്.അലിഗഡ് സര്‍വകലാശാലയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിക്കാണ് പൊലീസ് കണ്ണനെ തയുന്നത്. ഇക്കാര്യം വെളിപ്പെടുത്തി കണ്ണന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരെ തന്റെ പദവി പോലും നോക്കാതെ ആഞ്ഞടിച്ച വ്യക്തിയാണ് കണ്ണന്‍ ഗോപിനാഥന്‍.പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ യുപി പൊലീസ് പരിശ്രമിക്കുന്നതിന്റെ ഭാഗമാണ് കണ്ണന്‍ ഗോപിനാഥന്റെ വഴിതടയല്‍.