ചന്ദ്രശേഖരന്‍ ആസാദിന് ആരോഗ്യപ്രശ്‌നം; ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്ന് ഡോക്ടര്‍

single-img
4 January 2020

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായി പ്രതിഷേധിച്ച ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയിലാണ്. ഇദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍. ഡോ. ഹര്‍ജിത് സിംഗ് ഭട്ടിയ വ്യക്തമാക്കുന്നു. ആസാദിന്‍റെ ശരീരത്തില്‍ ഹൃദയസ്തംഭനം ഏതു നിമിഷവും സംഭവിക്കാമെന്നും ചികിത്സയ്ക്കായി എത്രയും പെട്ടെന്ന് എയിംസില്‍ പ്രവേശിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും പോലീസിനോടും ഡോക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഓരോ ആഴ്ചയിലും ഫ്‌ളെബോടോമി ആവശ്യമുള്ള രോഗം ആസാദിന് പിടിപെടുകയാണെന്നും ഒരു വര്‍ഷമായി ചികിത്സയിലാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ എയിംസില്‍ ഹെമറ്റോളജി വിഭാഗത്തില്‍ ആഴ്ചതോറും ഫ്‌ളെബോടോമി ആവശ്യമുള്ള ഒരു രോഗിയാണ് ആസാദ്. അവസാന ഒരു വര്‍ഷമായി അദ്ദേഹം ചികിത്സയിലാണ്. ഇത് കൃത്യമായി ചെയ്തില്ലെങ്കില്‍ രക്തം കട്ടിയാകുകയും ഹൃദയസ്തനത്തിലേക്ക് നയിക്കുകയും ചെയ്യും.

അതേസമയം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലിലെ പോലീസിനോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ എയിംസ് സന്ദര്‍ശിക്കാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. അസുഖത്തിന്റെ വിശകലനത്തിനും രോഗനിര്‍ണയത്തിനുമായി സാമ്പിളെടുക്കുന്നതിന് രക്തചംക്രമണവ്യൂഹത്തില്‍ മുറിവുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് വെനിപഞ്ചര്‍ എന്നും അറിയപ്പെടുന്ന ഫ്‌ളെബോടോമി. രക്തരോഗങ്ങളുടെ ചികിത്സയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്.