രണ്ടാം വിവാഹ വാര്‍ഷികം; സന്തോഷം പങ്കുവച്ച് ഐമ സെബാസ്റ്റ്യന്‍

single-img
4 January 2020

നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ സെബാസ്റ്റ്യന്‍. ഐമ ഇപ്പോൾ ഇതാ തന്റെ രണ്ടാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

മോഹൻലാൽ നായകനായി എത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകനായ കെവിനാണ് ഐമയുടെ ജീവിതപങ്കാളി. ആദ്യ ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം ഐമ അഭിനയിച്ച ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഈ സിനിമയിൽ മോഹന്‍ലാലിന്റെയും മീനയുടെയും മകളായാണ് താരമെത്തിയിരുന്നത്.