വയനാട്ടിൽ യുവാവിനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

single-img
3 January 2020

വയനാട് ജില്ലയിലെ എല്ലക്കൊല്ലി വനാതിര്‍ത്തി പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്‍പ്പള്ളി മണല്‍വയല്‍ സ്വദേശിയായ കാരനാട്ട് സുരേന്ദ്രന്‍-ലത ദമ്പതികളുടെ മകന്‍ രാഗേഷ് (29) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചമുതല്‍ കാണാതായ രാഗേഷിന്റെ ശരീരം കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്നു രാഗേഷ്. ഭാര്യ:രസിത. രണ്ട് മക്കളുണ്ട്.