വൈറലായി ഷിംല മിര്‍ച്ചിയിലെ പുതിയ വീഡിയോ ഗാനം

single-img
2 January 2020

രമേശ് സിപ്പി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഷിംല മിര്‍ച്ചി.രാജ് കുമാര്‍ റാവു നായകനാകുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് നായികയായെത്തുന്നു. ചിത്രത്തിലെ പുതിയ വീഡിയോഗാനം റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് യൂട്യൂബില്‍ ഗാനത്തിന് ലഭിക്കുന്നത്.

ബോളിവുഡിലെ എക്കാലത്തെയും സ്വപ്‌നസുന്ദരി ഹേമ മാലിനി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഷിംല മിര്‍ച്ചി.2015 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം വിതരണക്കാരില്ലാത്തതിനാല്‍ താമസിക്കുകയായിരുന്നു. ഇപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷമാണ് ചിത്രം റീലീസിനൊരുങ്ങുന്നത്.