ക്രിസ്തുമസ് പുതുവത്സര സീസണില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന

single-img
2 January 2020

തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സര സീസണില്‍ കേരളത്തില്‍ മദ്യ വില്‍പ്പന റെക്കോര്‍ഡിലെത്തി. 522.93 കോടി രൂപയുടെ മദ്യമാണ് മലയാളി ഈ സീസണില്‍ കുടിച്ചു തീര്‍ത്തത്.തിരുവനന്തപുരം ജില്ലയാണ് മദ്യവില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് പാലരിവട്ടം.

ഡിസംബര്‍ 21 മുതല്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് 522.93 കോടിയുടെ മദ്യ വില്‍പ്പന.കഴിഞ്ഞവര്‍ഷം ഇത് 512.54 കോടിയായിരുന്നു.കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 10.39 കോടിയുടെ കൂടുതല്‍ ലാഭമാണ് ഇത്തവണ ബിവറേജസ് കോര്‍പറേഷന് ലഭിച്ചിരിക്കുന്നത്.