മരട് ഫ്‌ളാറ്റ് പൊളിക്കലിന് സ്‌ഫോടനക വസ്തുക്കള്‍ എത്തി; സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരാഹാര സമരം തുടങ്ങി

single-img
1 January 2020

കൊച്ചി: മരടില്‍ ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ ഇനി വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ നാട്ടുകാരുടെ നേതൃത്വത്തില്‍ പട്ടിണി സമരം. ആല്‍ഫ സരിന്‍ ഫ്‌ളാറ്റിന് മുമ്പിലാണ് സമരം . ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആല്‍ഫ സരിന്‍ ഫ്‌ളാറ്റിന് പകരം മറ്റേതെങ്കിലും ആള്‍വാസം കുറഞ്ഞ പ്രദേശത്തുള്ള ഫ്‌ളാറ്റുകളില്‍ സ്‌ഫോടനം നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ക്രിസ്തുമസ് ദിനത്തില്‍ ആരംഭിക്കുമെന്ന് അറിയിച്ച സമരം ജില്ലാകളക്ടറുടെ ഉറപ്പിനെ തുടര്‍ന്നായിരുന്നു മാറ്റിവെച്ചത്. മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയിരിക്കുന്നത്.അതേസമയം ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിനായി സ്‌ഫോടനം നടത്താന്‍ പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ അനുമതി ഇന് ന്ന് ലഭിക്കുമെന്നാണ് വിവരം. 650 കിലോ സ്‌ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിയിട്ടുണ്ട്.