ആധാറും പാനും ബന്ധിപ്പിക്കല്‍;അവസാന കാലാവധി ദീര്‍ഘിപ്പിച്ചു

single-img
31 December 2019

ദില്ലി: ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാനതീയതി നീട്ടി കേന്ദ്രസര്‍ക്കാര്‍.ഇന്നത്തോടെ അവസാനിക്കാനിരുന്ന കാലാവധി 2020 മാര്‍ച്ച് 31വരെയാണ് ദീര്‍ഘിപ്പിച്ചുനല്‍കിയിരിക്കുന്നത്.ഇത് എട്ടാംതവണയാണ് പ്രത്യക്ഷ നികുതി വകുപ്പ് സമയം ദീര്‍ഘിപ്പിച്ചുനല്‍കുന്നത്.

ആധാറുമായി പാന്‍ ഈ കാലയളവിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
ആദായനികുതി സമര്‍പ്പിക്കുന്നതിനും പുതിയ പാന്‍ അനുവദിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയത് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി ശരിവച്ചിരുന്നു.

40 കോടി പാന്‍കാര്‍ഡുകളില്‍ 22 കോടി പാന്‍കാര്‍ഡുകള്‍ മാത്രമാണ് ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുളളതെന്നാണ് ഔദ്യോഗിക കണക്ക്. 18 കോടി പാന്‍ കാര്‍ഡുകള്‍ ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം.